കലാ – സാംസ്കാരിക സാമൂഹ്യ പ്രവർത്തകന്‍ ദാമു കാഞ്ഞിലശ്ശേരിയുടെ ഓര്‍മകളില്‍ കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ്
ചേമഞ്ചേരി: കലാ – സാംസ്കാരിക സാമൂഹ്യ പ്രവർത്തകനായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ ഏഴാം ചരമദിനത്തിൽ കലാ സാംസ്കാരിക പ്രവർത്തകർ ഒത്തു ചേർന്നു. കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ബ്ലോക്ക് കെ.എസ്.എസ്.പി.യു പ്രസിഡണ്ട് എൻ.കെ.കെ മാരാർ ഉദ്ഘാടനം ചെയ്തു.
ഇ.ഗംഗാധരൻ മാസ്റ്റർ, കെ.പ്രദീപൻ മാസ്റ്റർ, വി.എം ലീല ടീച്ചർ, എൻ.വി സദാനന്ദൻ, പി.ഉണ്ണികൃഷ്ണൻ, പി.പി വാണി, ഒ.കെ വാസു, വി.രാജൻ മാസ്റ്റർ, പി.കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു.
Description: In the memories of Damu Kanjilassery KSSPU Chemanchery Unit