പെരുമാള്‍പുരത്ത് ഗൃഹനാഥന് വീടിനകത്ത് മരണപ്പെട്ട സംഭവം; പയ്യോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിക്കോടി: പെരുമാള്‍പുരത്ത് ഗൃഹനാഥന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് പെരുമാള്‍പുരം താഴെ വടക്കെ മുല്ലമുറ്റത്ത് രാമചന്ദ്രനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹ പരിശോധനയ്ക്കിടയില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സി.ഐ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് രാവിലെ വീടിനകത്ത് നിന്നും ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികളാണ് പയ്യോളി പൊലീസില്‍ വിവരം അറിയിച്ചത്. രാമചന്ദ്രന്റെ ഭാര്യയും മക്കളും വിദേശത്തായണ്. ഒരു വര്‍ഷം മുമ്പ് രാമചന്ദ്രന്റെ അമ്മ മരിച്ചതോടെ ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രണ്ടുദിവസമായി ഇദ്ദേഹത്തെ പുറത്തേക്ക് കാണാറില്ലായിരുന്നു.
തിക്കോടി പെരുമാള്‍ പുരത്ത് വീടിനകത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം
തിക്കോടി പെരുമാള്‍ പുരത്ത് വീടിനകത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം