കണ്ണൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍, വീട് നോക്കാന്‍ ഏല്‍പ്പിച്ച യുവാവ് മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയില്‍; യുവതിയുടേത് കൊലപാതകമെന്ന് സംശയം


Advertisement

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയാണ് മരിച്ചത്. അന്നൂര്‍ കൊരവയലിലെ ബെറ്റി എന്നയാളുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

അതേ സമയം ബെറ്റിയുടെ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെ മാതമംഗലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി സുദര്‍ശന്‍ പ്രസാദാണ് മരിച്ചത്.

Advertisement

അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയത് എന്നതില്‍ അവ്യക്ത നിലനില്‍ക്കുകയാണ്. ബെറ്റിയും കുടുംബവും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വീട്ടിലുണ്ടായിരുന്നില്ല. ടൂര്‍ കഴിഞ്ഞ് എത്തിയപ്പോഴാണ് അനിലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Advertisement

ടൂര്‍ പോകുന്നതിനാല് വീട് നോക്കാന്‍ മരിച്ച സുദര്‍ശനെയായിരുന്നു ബെറ്റി ഏല്‍പ്പിച്ചത്. അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടും സുദര്‍ശശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.