വടകര കടമേരിയില്‍ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പരീക്ഷ എഴുതിയ കൊയിലാണ്ടി സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍
വടകര: കടമേരിയില്‍ പ്ലസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കൊയിലാണ്ടി സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റിലായത്. ആര്‍.എ.സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാനെത്തിയത്.
ക്ലാസില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തതപ്പോഴാണ് ആള്‍മാറാട്ടം മനസിലായത്. വിദ്യാര്‍ത്ഥി ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.അധ്യാപകന്‍ പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കി.
തുടര്‍ന്ന് നാദാപുരം പോലീസെത്തി വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. നാളെകോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.