ഐഡന്റിറ്റി കാർഡും യൂണിഫോമുമിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ നഴ്‌സായി കറങ്ങി; സംശയം തോന്നി സെക്യൂരിറ്റി ജീവനക്കാരന്‍ പിടികൂടിയപ്പോൾ എല്ലാം വ്യാജം; ആള്‍മാറാട്ടക്കാരി പിടിയിൽ


Advertisement

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ നഴ്‌സിന്റെ വേഷത്തില്‍ വാര്‍ഡുകളില്‍ കയറിക്കൂടിയ യുവതി അറസ്റ്റില്‍. കാസര്‍കോട് കുടിലു സ്വദേശിനി റംലബീ (41) ആണ് അറസ്റ്റിലായത്. നഴ്‌സിന്റെ ഓവര്‍ക്കോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ചാണ് ഇവര്‍ വാര്‍ഡുകളിലെത്തിയത്.

Advertisement

ആശുപത്രിയിലെ 31ാം വാര്‍ഡിനു സമീപം യുവതിയെ സംശയാസ്പദമായി കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ യുവതിയെ പൊലീസിന് കൈമാറുകയായിരുന്നു.

Advertisement

യുവതിയ്‌ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു. റൂബീന റംലത്ത് എന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.

Advertisement

Summary: impersonating as nurse the woman is under arrest from kozhikode medical collage