ചുഴലിക്കാറ്റില്‍പ്പെട്ട് തകര്‍ന്ന വഞ്ചികള്‍ക്കും പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണം; ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി


കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി ചുഴലികാറ്റില്‍പ്പെട്ട് തകര്‍ന്ന വഞ്ചികള്‍ക്കും പരിക്കേറ്റ മത്സ്യ തൊഴിലാളികള്‍ക്കും ഉടന്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രഥയാത്ര, ഓംകാരനാഥന്‍, ഹരേ കൃഷ്ണ എന്നീ വഞ്ചികള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.

പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ് പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ല ട്രഷറല്‍ വി.കെ.ജയന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ച് മത്സ്യ തൊഴിലാളികളോട് സംസാരിച്ചു.

കൊയിലാണ്ടി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ വൈശാഖ്.കെ.കെ, ആര്‍.എസ്.എസ് ജില്ല കാര്യ കാരി സദസ്യന്‍ കെ.എം രാധാകൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ എ.വി.നിധിന്‍, കെ.വി.സുരേഷ്, കൊയിലാണ്ടി ഏരിയ ജന സെക്രട്ടറി കെ.പി.എല്‍ മനോജ്, ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി.പി.പ്രീജിത്ത് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.