ഐ.എം.എയുടെ സൈക്കിൾ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി


കൊയിലാണ്ടി: ശബ്ദമലിനീകരണത്തിനെതിരെ ഐ.എം.എയുടെ നേതൃത്വത്തിൽ നടത്തുന്ന സൈക്കിൾ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കണ്ണൂരിൽ നിന്ന് ആരംഭിച്ച റാലിക്ക് കൊയിലാണ്ടി ഐ.എം.എ ഹാളിലാണ് സ്വീകരണം നൽകിയത്.

ഐ.എം.എ കൊയിലാണ്ടി പ്രസിഡന്റ് ഡോ. സതീശൻ .കെ സ്വാഗതം പറഞ്ഞു. റാലി കോ-ഓർഡിനേറ്റർ ഡോ. വിനായക്, ഡോ. പ്രദീപൻ, ഡോ. അഭിലാഷ്, ഡോ. ഒ.കെ.ബാലനാരായണൻ എന്നിവർ സംസാരിച്ചു.

[bot1]