പി.എം കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം തുടര്‍ന്നും ലഭിക്കണോ? ആധാര്‍ സീഡിംഗ്, ഇ-കെ വൈ സി, ഭൂരേഖകള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 31വരെ അവസരം; വിശദമായറിയാം


കൊയിലാണ്ടി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുക. അല്ലെങ്കില്‍ പോസ്റ്റ് ഓഫീസുകളില്‍ IPPB എക്കൗണ്ടുകള്‍ ആരംഭിക്കുക എന്നിവ ചെയ്താല്‍ ആധാര്‍ സീഡിംഗ് പൂര്‍ത്തീകരിക്കാം.

അക്ഷയ, സി.എസ്.സി, ജനസേവ കേന്ദ്രങ്ങള്‍ മുഖേന ഇ-കെ വൈ സി പൂര്‍ത്തീകരിക്കാം.ആധാര്‍, OTP ലഭിക്കുന്നതിനായ് ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ എന്നിവ കയ്യില്‍ കരുതുക.

റവന്യൂ വകുപ്പിന്റെ Relis പോര്‍ട്ടലില്‍ ഭൂരേഖകള്‍ ഉള്ളവര്‍ കൃഷി വകുപ്പിന്റെ അശാ പോര്‍ട്ടല്‍ വഴി ഭൂമി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാം.ഇതിനായി അടുത്തുള്ള അക്ഷയ, സി.എസ്.സി, ജനസേവ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.
ഗുണഭോക്താവിന്റെ സ്വന്തം പേരിലുള്ള ഭൂമി മാത്രമേ വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. ഇതിനായി ആധാര്‍, OTP യ്ക്കായ് മൊബൈല്‍, 2023 സാമ്പത്തിക വര്‍ഷത്തിലെ കരം അടച്ച രസീത് എന്നിവ കയ്യില്‍ കരുതുക.

മേല്‍പറഞ്ഞ നടപടികള്‍ നാളിതുവരെ പൂര്‍ത്തീകരിക്കാത്ത കര്‍ഷകര്‍ 2023 ഒക്ടോബര്‍ 31 ഉള്ളില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകില്ല. അപ്രകാരം അനര്‍ഹരാകുന്നവര്‍ ഇതുവരെ കൈപ്പറ്റിയ തുക തിരിച്ച് അടയ്‌ക്കേണ്ടി വരും.

ഗുണഭോക്താവ് മരണപ്പെട്ടാല്‍ ബന്ധുക്കള്‍ ഗുണഭോക്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി, അപേക്ഷ എന്നിവയുമായി കൃഷിഭവനില്‍ ഉടന്‍ അറിയിപ്പ് നല്‍കേണ്ടതാണ്.[mid5]

[mid6] കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.[mid7]