പൂക്കാട് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം കാക്കൂര്‍ സ്വദേശിയുടേത്


പൂക്കാട്: പൂക്കാട് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കാക്കൂര്‍ പാവണ്ടൂര്‍ പുതിയോത്ത് സജീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസായിരുന്നു.

പൂക്കാട്-തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ കണ്ണഞ്ചേരി റോഡിന് പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അച്ഛന്‍: പരേതനായ ശ്രീധരന്‍. അമ്മ: ശാന്ത. സഹോദരങ്ങള്‍: ധനേഷ്, ഷൈനി.