ഐ.എന്‍.ടി.യു.സി സമ്മേളന സ്വാഗത സംഘം രൂപീകരിച്ച് കൊയിലാണ്ടി റീജിയണ്‍
കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ കൊയിലാണ്ടി റീജിയണ്‍ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് കെ.രാജീവ് യോഗം ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡണ്ട് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ചെയര്‍മാന്‍ മഠത്തില്‍ നാണുമാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ ടി.കെ നാരായണന്‍, കണ്‍വീനര്‍ വി.ടി. സുരേന്ദ്രന്‍,ഗോപാലന്‍ കാരിയാട്ട്, മനോജ് കാപ്പാട്, ഫിനാന്‍സ് കണ്‍വീനര്‍ ശിവാനന്ദന്‍ കെ.വി ഉള്‍പ്പെടെയുളള സ്വാഗത സംഘം രൂപീകരിച്ചു.
കെ. ഷാജി, വി.ടി സുരേന്ദ്രന്‍, ആര്‍.പി രവീന്ദ്രന്‍, ഗോപാലന്‍ കാര്യാട്ട്, പി.കെ പുരുഷോത്തമന്‍, അനില്‍ പണലില്‍, മുതലായവര്‍ യോഗത്തില്‍ പ്രസംഗിച്ചു. റഹീം നന്ദി രേഖപ്പെടുത്തി.