1500 ലേറെ ഉദ്യോഗാർത്ഥികൾ, 24 കമ്പനികൾ; കൊയിലാണ്ടിയില്‍ നടന്ന തൊഴില്‍ മേളയിൽ ജോലി നേടി നൂറുകണക്കിന് പേർ


കൊയിലാണ്ടി: കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു.

കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന മേളയുടെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം എൽ എ തൊഴിൽ മേള സന്ദശിച്ചു.

1521 ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു. 24 കമ്പനികൾ ആയിരത്തിലധികം ഒഴിവുകൾ മേളയിൽ റിപ്പോർട്ട് ചെയ്തു. 206 പേർക്ക് തത്സമയ നിയമനം ലഭിച്ചു. 721 പേർ ചുരുക്കപ്പട്ടികയിൽ ഇടം നേടി.

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി മിഷന്‍ മോഡ് പ്രൊജക്ട് ഫോര്‍ ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഗ്രാന്റ് ഇന്‍ എയ്ഡ് പദ്ധതി പ്രകാരമാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. കൊയിലാണ്ടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ഇന്ദിര ടീച്ചർ, ഡിവിഷണൽ എംപ്ലോയ്മെൻറ് ഓഫീസർ എം.ആർ.രവികുമാർ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ പി.രാജീവൻ എന്നിവർ സംസാരിച്ചു.