വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്നും വന്‍ സ്‌ഫോടന ശബ്ദം
വയനാട്: വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്ത് നിന്നുമാണ് ശബ്ദം കേട്ടത്. ഇടിമുഴക്കം പോലൊരു ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
പ്രദേശത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരമറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ചില വീടുകള്‍ക്ക് കുലുക്കം സംഭവിച്ചത് പോലെ തോന്നിയെന്ന് ചില പ്രദശവാസികള്‍ പറയുന്നു. ദുരന്തനിവാരണ അതോറ്റി ഇത് ഭൂചലനം ആണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടുതല്‍ പരിശോധന വേണമെന്നും അതോറിറ്റി പറഞ്ഞു.