ആശ്വാസം; സ്വര്‍ണ്ണവില കുത്തനെ താഴോട്ട്, ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് കുത്തനെ 2200 രൂപ വര്‍ധിച്ച് 74000 രൂപയും കടന്നിരുന്നു. എന്നാല്‍ ഇന്ന് ഇന്നലെ ഉയര്‍ന്ന അതെ വിലയായ 2200 രൂപ കുറഞ്ഞ് 72000 രൂപയിലേക്ക് തിരിച്ചെത്തി.
72120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 275 രൂപയുടെ കുറവും രേഖപ്പെടുത്തി. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. ഇന്നലെ വില കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നു. ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തി എന്ന് കരുതിയാണ് ആളുകള്‍ സ്വര്‍ണം വിറ്റഴിച്ചത്.
ഇതോടെ വിപണിയില്‍ കൂടുതല്‍ സ്വര്‍ണമെത്തുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തതാണ് വില താഴാന്‍ ഇടയാക്കിയത്. സമാനമായ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറയും. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വില വര്‍ധനവ്, ഡോളറിന്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകള്‍ തുടങ്ങിയവയാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണങ്ങള്‍. വരും ദിവസങ്ങളില്‍ വില ഉയരാനും സാധ്യതയുണ്ട്.