മാഹിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മാഹിയിൽ ഹർത്താൽ


വടകര: വാഹനങ്ങളിൽ ഇന്ധനം നിറക്കാനും മദ്യം വാങ്ങാനും പോകുന്നവരുടെ ശ്രദ്ധയ്ക്ക്. നാളെ മാഹിയിൽ ഹർത്താൽ. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണനീക്കത്തിനുമെതിരെ പുതുച്ചേരി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുയാണ്. ഇതിന്റെ ഭാ​ഗമായാണ് മാഹിയിലും ഹർത്താൽ.

മാഹിയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വൈദ്യുതിചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടി ക്കുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതിവകുപ്പ് സ്വകാര്യകമ്പനികൾക്ക് കൈമാറാനുള്ള ഗൂഢനീക്കവും ഇതോടൊപ്പം തുടരുന്നു. ആയിരക്കണക്കിന് കോടിരൂപ ആസ്‌തിയുള്ള വകുപ്പിനെ സ്വകാര്യകമ്പനികൾക്ക് ചുരുങ്ങിയ വിലയ്ക്ക് വിൽക്കാനാണ് ശ്രമമെന്ന് ഇന്ത്യാ മുന്നണി ആരോപിച്ചു.