ഒളിക്യാമറകള്‍ എവിടെയുമുണ്ടാകാം, സ്‌ക്രൂവില്‍ മുതല്‍ കണ്ണാടിയില്‍വരെ; സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടെങ്കില്‍ കണ്ടെത്താന്‍ എളുപ്പം- ഉപയോഗിക്കേണ്ടതിങ്ങനെ


പൊതുവാഷ്‌റൂമുകളിലും തുണിക്കടയിലെ ട്രയല്‍ റൂമുകളിലുമൊക്കെ കയറുമ്പോള്‍ പലരും ഒന്ന് ചുറ്റും നോക്കും, എവിടെയെങ്കിലും ക്യാമറകളുണ്ടോയെന്ന്. സാങ്കേതിക വിദ്യ വികസിച്ചതോടെ ഇത്തരം ഇടങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നത് ഏറിവരികയാണ്. ഇപ്പോഴാണെങ്കില്‍ കണ്ണാടിയില്‍ മുതല്‍ ചെറിയ സ്‌കൂവില്‍ വരെ ഒളിപ്പിച്ചുവെക്കാവുന്ന ക്യാമറകളുണ്ട്. ഇവ നോക്കി കണ്ടെത്തുക അത്ര എളുപ്പമല്ല.

എന്നാല്‍ അതേ സാങ്കേതിക വിദ്യകൊണ്ടുതന്നെ നമുക്ക് ക്യാമറകള്‍ കണ്ടെത്താന്‍ കഴിഞ്ഞാലോ? അതിന് ഒരു പരിധി വരെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രം മതി. കേള്‍ക്കുമ്‌ബോള്‍ ചിലരെങ്കിലും ഞെട്ടുന്നുണ്ടാകും.

വീഡിയോ റെക്കോഡിങ് ശേഷിയുള്ള വളരെ ചെറിയ ക്യാമറകളാണ് ഒളിക്യാമറകളായി ഉപയോഗിക്കുന്നത്. സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഈ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതാണ് വാസ്തവം. ഒളിക്യാമറകളില്‍ പൊതുവേ ഇന്‍ഫ്രാറെഡ് എല്‍.ഇ.ഡികള്‍ ഉപയോഗിക്കുന്നു. വെളിച്ചം വളരെ കുറവായിരിക്കുന്ന സാഹചര്യങ്ങളില്‍ നല്ല ക്വാളിറ്റി ദൃശ്യങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് ഇന്‍ഫ്രാ റെഡ് എല്‍.ഇ.ഡികള്‍ ഉപയോഗിക്കുന്നത്.

ഒളിക്യാമറകള്‍ കണ്ടെത്താന്‍ സ്മാര്‍ട്ട്‌ഫോണ്‍

നേരത്തെ പറഞ്ഞത് പോലെ മിക്കവാറും ഒളിക്യാമറകള്‍ കണ്ടെത്താന്‍ നമ്മുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രം മതിയാകും. സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ഒളിക്യാമറകള്‍ കണ്ടെത്തുന്നത് എങ്ങനെയെന്ന് അറിയാം.

സൂര്യയുടെ അയന്‍ സിനിമയിലെ സീന്‍ ഓര്‍മയില്ലേ. ഫോണ്‍ കോള് വരുമ്പോള്‍ റെക്കോര്‍ഡിങ് ഉപകരണം ഒരു ബസിങ് സൗണ്ട് അല്ലെങ്കില്‍ പഴയ റേഡിയോയിലൊക്കെ കേള്‍ക്കുന്ന പോലത്തെ സൗണ്ട് ഉണ്ടാക്കുന്നത്. ടിവിയുടെ അടുത്ത് വച്ചിരിക്കുന്ന ഫോണില്‍ കോള് വന്നാലും ഇതുണ്ടാകും. ഇലക്ട്രോ മാഗ്‌നറ്റിക്ക് ഡിസ്റ്റര്‍ബന്‍സ് എന്നാണ് ഇതിനെ പറയുകഅതേ തത്വം ഹോട്ടല്‍ മുറികളിലും മറ്റും യൂസ് ചെയ്യാം.

നിങ്ങളുടെ ഫോണില്‍ നിന്നും കോള്‍ ചെയ്യുക. നേരത്തെ പറഞ്ഞത് പോലെയുള്ള ശബ്ദങ്ങള്‍ക്കായി ശ്രദ്ധിക്കുക
ശബ്ദങ്ങള്‍ കേട്ടാല്‍ ഉറവിടം പരിശോധിക്കുക. ഒന്നും കണ്ടില്ലെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെടുക.

ഫോണ്‍ ക്യാമറ ആപ്പ്

ഒളിക്യാമറകളിള്‍ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡുകളെ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റില്ലെങ്കിലും സ്മാര്‍ട്ട്‌ഫോണിലെ ക്യാമറ ആപ്പിന് ഇവയെ കണ്ടെത്താന്‍ കഴിയും.

ഫോണില്‍ ക്യാമറ ഓണ്‍ചെയ്യുക

റൂമിലെ എല്ലാ കോണുകളും ക്യാമറയിലൂടെ പരിശോധിക്കുക അസ്വാഭാവികമായ ലൈറ്റ് സോഴ്‌സോ ബ്ലിങ്കിങോ ഉണ്ടോയെന്നാണ് നോക്കേണ്ടത് എന്തെങ്കിലും കണ്ടാല്‍ അവിടം നേരിട്ട് പരിശോധിക്കണം.

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍

ഫോണ്‍ ക്യാമറ ഉപയോഗിക്കാമെങ്കിലും അത് ഒളിക്യാമറകള്‍ കണ്ടെത്താന്‍ വേണ്ടി ഡിസൈന്‍ ചെയ്തവയല്ലെvdv പോരായ്മയുണ്ട്. എന്നാല്‍ ഇതിന് വേണ്ടി മാത്രം തയ്യാറാക്കിയ ആപ്പുകള്‍ നിരവധിയുണ്ട്. ഇവയൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. താത്പര്യം ഉള്ളവര്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിര്‍ദേശങ്ങള്‍ ഫോളോ ചെയ്യുക.

ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ച്

ലൈറ്റ് അടിച്ചാല്‍ ക്യാമറ ലെന്‍സുകള്‍ റിഫ്‌ലക്റ്റ് ചെയ്യും. ഈ ചെറിയ തത്വം ഉപയോഗിക്കുമ്പോള്‍ തന്നെ മിക്കവാറും ഒളിക്യാമറകളും കണ്ടെത്താന്‍ കഴിയും. ഫോണിലെ ടോര്‍ച്ച് ഓണ്‍ ചെയ്തിടുക. ഉപകരണങ്ങളുടെയും മറ്റും അടുത്ത് പോയി ടോര്‍ച്ച് അടിച്ച് നോക്കുക. റിഫ്‌ലക്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണമെന്താണെന്ന് കൂടി നോക്കുക. പരിശോധിക്കുന്ന സ്ഥലത്ത് വളരെ അടുത്ത് നിന്ന് വേണം ഫ്‌ലാഷ് അടിക്കാന്‍. ലെന്‍സ് വളരെ ചെറുതായിരിക്കുമെന്നതിനാല്‍ തന്നെ പ്രതിഫലനവും വളരെ ചെറുതായിരിക്കും.