വിദേശ ജോലിയാണോ നോക്കുന്നത്, എങ്കില്‍ ഒന്നും നോക്കണ്ട പോര്‍ച്ചുഗലിലേക്ക് വച്ച് പിടിച്ചോ; കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
പഠിച്ചിറങ്ങിയ ഉടന്‍ തന്നെ വിദേശത്ത് നല്ലൊരു ജോലി, മികച്ച ശമ്പളം, പിന്നെ വെക്കേഷന് നാട്ടില്‍ വന്ന് അടിച്ചുപൊളിക്കുക…,ശരാശരി മലയാളി യുവാക്കളുടെ ഇപ്പോഴത്തെ ആഗ്രഹം ഇതാണ്. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടി ശമ്പളവും മികച്ച ജീവിതസാഹചര്യവുമാണ് പലരെയും മറ്റു രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. പണ്ടൊക്കെ ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു യുവാക്കള്‍ ജോലി തേടി പോയിരുന്നത്. എന്നാല്‍ ഇക്കാലത്ത് ഏത് രാജ്യത്താണ് മികച്ച ജോലി സാധ്യതയുള്ളതെന്ന് സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പ് വരുത്തിയതിനുശേഷമാണ് പലരും ജോലി തേടി പോവുന്നത് തന്നെ.
അത്തരത്തില്‍ വിദേശത്ത് നല്ലൊരു ജോലിയ്ക്കായി ശ്രമിക്കുന്നവരെ കാത്തിരിക്കുകയാണ് പോര്‍ച്ചുഗല്‍. ജോബ് സീക്കര്‍ വിസയെന്ന പദ്ധതിയിലൂടെയാണ് പോര്‍ച്ചുഗല്‍ പ്രവാസികള്‍ക്ക് ജോലി അവസരങ്ങള്‍ നല്‍കുന്നത്.
ജോബ് സീക്കര്‍ വിസ പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
പദ്ധതി പ്രകാരം 120 ദിവസമാണ് ജോബ് സീക്കര്‍ വിസയുടെ കാലാവധി. ഈ കാലയളവിനുള്ളില്‍ പോര്‍ച്ചുഗലില്‍ താമസിച്ച് അവരവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി കണ്ടെത്താം. ഇനി ഈ 120 ദിവസം കൊണ്ട് നിങ്ങള്‍ക്ക് ജോലി ലഭിച്ചില്ലെന്ന് കരുതുക, എങ്കില്‍ 60 ദിവസത്തേക്ക് കൂടി വിസ നീട്ടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ഒരാള്‍ക്ക് ഒറ്റത്തവണ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു എന്നതാണ് ജോബ് സീക്കര്‍ വിസയുടെ പ്രത്യേകത.
വിസ അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
1- അപേക്ഷകന്‍ പൂരിപ്പിച്ച്, ഒപ്പിട്ട നാഷണല്‍ വിസ അപ്ലിക്കേഷന്‍
2- രണ്ട് ഫോട്ടോ
3- പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ മറ്റ് യാത്ര രേഖകള്‍, പാസ്‌പോര്‍ട്ടിലെ ബയോഗ്രാഫിക് ഡാറ്റയുടെ ഫോട്ടോ കോപ്പി
4- ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
5- റിട്ടേണ്‍ ടിക്കറ്റ്
6- സാമ്പത്തിക സ്‌ത്രോസുകളുടെ തെളിവ്
7- ചികിത്സാ ചെലവുകള്‍ ഉള്‍പ്പെട്ട ട്രാവല്‍ ഇന്‍ഷൂറന്‍സ്
8- മറ്റേതെങ്കിലും രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച തെളിവുകള്‍
ALSO READ- വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനിയറിങ് കോളജില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ അറിയാം
ജോബ് സീക്കര്‍ വിസ അപേക്ഷിക്കുന്ന വിധം
1- ആദ്യം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിംഗില്‍ (IEFP) രജിസ്റ്റര്‍ ചെയ്യണം
2- ഐ.ഇ.എഫ്.ഇയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഡിക്ലറേഷന്‍ നിങ്ങളുടെ മെയിലിലെത്തും
3- ശേഷം ഓണ്‍ലൈനായി തന്നെ പോര്‍ച്ചുഗര്‍ ജോബ് സീക്കര്‍ വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുക
4- വിസ അപേക്ഷിക്കാനുള്ള വിന്‍ഡോയില്‍ ആവശ്യമായി എല്ലാം രേഖകളും അപ്ലോഡ് ചെയ്യുക
5- ഈ അപേക്ഷ നേരിട്ട് സമര്‍പ്പിക്കുന്നതിനായി ഒരു അപ്പോയിന്‍മെന്റ് എടുക്കാം
6- നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് വിസ ഫീസ് അടക്കുന്നതോടെ ആദ്യ ഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും.