മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം; അസുഖബാധിതര്‍ക്ക് അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയാം


Advertisement

കൊയിലാണ്ടി: ചികിത്സയില്‍ കഴിയുന്ന അസുഖബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനായി നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം.

Advertisement

ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ അപേക്ഷാ ഫോം ലഭ്യമാവും. രോഗിയുടെ അല്ലെങ്കിൽ അടുത്ത ബന്ധുവിന്റെ അപേക്ഷ, ആശുപത്രി സീൽ പതിപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നീ രേഖകള്‍ നല്‍കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Advertisement
Advertisement