കോഴിക്കോട് അലക്കുന്നതിനിടെ ചക്ക തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


Advertisement

കോഴിക്കോട്: ചക്ക തലയില്‍വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങല്‍ കോലഞ്ചേരി മിനി ആണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു.

Advertisement

കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ പ്ലാവില്‍നിന്ന് ചക്ക ദേഹത്തുവീണാണ് പരിക്കേറ്റത്. പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Advertisement

നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭര്‍ത്താവ്: പാലക്കോട്ട് ഉണ്ണികൃഷ്ണന്‍. മക്കള്‍: നികേഷ്, നിഷാന്ത്.

Advertisement