വീടിന് പുറത്തുനില്‍ക്കുമ്പോള്‍ ഇടമിന്നലേറ്റു; ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
കോഴിക്കോട്: ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. ചാത്തമംഗലത്ത് താത്തൂര്‍ എറക്കോട്ടുമ്മല്‍ ഫാത്തിമ ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീടിന് പുറത്തു നില്‍ക്കുമ്പോള്‍ ഇടിമിന്നലില്‍ പരിക്കേല്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.