അഭിനന്ദിന്റെ ആകസ്മിക വിയോഗം; പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് നാളെ അവധി


Advertisement

പയ്യോളി: പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് നാളെ (ജൂലൈ 11 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിനന്ദിന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്നാണ് അവധിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അഭിനന്ദ് വാഹനാപകടത്തില്‍ മരിച്ചത്. ദേശീയപാതയില്‍ തിക്കോടി പെരുമാള്‍പുരത്ത് വച്ചാണ് അഭിനന്ദ് സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. പതിനെട്ട് വയസായിരുന്നു. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertisement

പരിക്കേറ്റ അഭിനന്ദിനെ ഉടനെ തന്നെ പ്രാഥമിക ചികിത്സ നല്‍കുകയും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പയ്യോളിയില്‍ നിന്നും തിക്കോടി ഭാഗത്തേക്ക് യമഹ ബൈക്കില്‍ കോഴി മാലിന്യവുമായി പോകുകയായിരുന്ന അഭിനന്ദ്. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഡ്യൂക്ക് ബൈക്കുമായി വണ്ടി കൂട്ടിയിടിക്കുകയും സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ അഭിനന്ദിന്റെ ബൈക്ക് ഇടിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

Advertisement

അപകടത്തില്‍ പരിക്കേറ്റ അഴിയൂര്‍ സ്വദേശികളായ രാഹുല്‍ (23), ആഗ്‌നേയ് (23) എന്നിവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാബു സവിത ദമ്പതികളുടെ മകനാണ് അഭിനന്ദ്. സഹോദരി: അനു നന്ദ.

Advertisement