‘ഇനിയൊരു യുദ്ധം വേണ്ട’; ഹിരോഷിമ ദിനത്തിൽ യുദ്ധ വിരുദ്ധ ബോധവൽക്കരണവുമായി ബാലവേദി കൂട്ടുകാർ


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ബോധി ബാലവേദിയുടെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിൽ യുദ്ധ വിരുദ്ധ അസംബ്ലി സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ പ്രഭാഷണം, പ്രതിജ്ഞ, ഗാനാലാപനം എന്നിവ നടന്നു.

ആഗോള യുദ്ധ സാഹചര്യങ്ങൾ, തന്മൂലമുണ്ടാവുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ പ്രധാന വിഷയമാക്കി ദൃശ്യ-ശ്രാവ്യ പ്രശ്നോത്തരിയും സംഘടിപ്പിക്കപ്പെട്ടു. തിരുവങ്ങൂർ യു.പി. സ്കൂൾ അധ്യാപകൻ വിച്ച്.ഹരീഷ് പ്രശ്നോത്തരി നയിച്ചു.

സി. അജയൻ മാസ്റ്റർ, വിപിൻ വി.കെ എന്നിവർ സംസാരിച്ചു.