ചക്കിട്ടപാറ ബി.പി.ഇ.എഡ് സെന്റര്‍ നിലനിര്‍ത്താന്‍ ഉന്നതതല വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്തയോഗത്തില്‍ തീരുമാനമായി


ചക്കിട്ടപ്പാറ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ചക്കിട്ടപാറ ബി.പി.ഇ.എഡ് സെന്റര്‍ ചക്കിട്ടപാറ തന്നെ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് ഉന്നതതല വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിളിച്ചു ചേര്‍ത്തയോഗത്തില്‍ തീരുമാനമായി.

ടി പി രാമകൃഷ്ണന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ആരോഗ്യ /വിദ്യഭ്യസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, യൂണിവേഴ്‌സിറ്റി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചക്കിട്ടപ്പാറയില്‍ നിന്നും സെന്റര്‍ മാറ്റുന്നതിനെതിരെ നേരത്തെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.