സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുന്നു; കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുന്നു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ കൂടുതല്‍ താപനില രേഖപെടുത്താനാണ് സാധ്യത. അതേസമയം, തിരുവനന്തപുരമടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ചെറിയതോതില്‍ വേനല്‍ മഴ ലഭിച്ചു.

വരും ദിവസങ്ങളില്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.