വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പടെയുളള 11 ജില്ലകളില്‍ നാല് ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ 11 ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4°C വരെ കൂടുതല്‍ താപനില അനുഭവപ്പെടാനാണ് സാധ്യത.
പാലക്കാട് ജില്ലയില്‍ താപനില 39°C വരെ ഉയര്‍ന്നേക്കും. തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, ആലപ്പുഴ, കോട്ടയം. എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.