കനത്ത കാറ്റും മഴയും; മുചുകുന്നില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് സണ്‍ഷേയ്ഡ് തകര്‍ന്നു
കൊയിലാണ്ടി: കനത്ത മഴയിലും കാറ്റിലും മുചുകുന്നില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് സണ്‍ഷെയ്ഡ് തകര്‍ന്നു. ഇന്നലെ വൈകീട്ടോടെ ശക്തമായ വേനല്‍ മഴയിലാണ് സംഭവം. മുചുകുന്ന് താഴത്തെയില്‍ മീനാക്ഷി അമ്മയുടെ വീടിന് മുകളിലേയ്ക്കാണ് തെങ്ങ് കടപുഴകി വീണത്.
ഇന്നലെ വൈകീട്ട് 6.40 തോടെയാണ് സംഭവം. പ്രദേശത്ത് വലിയ കാറ്റും ഇടിയും ഉണ്ടായിരുന്നു. വീടിന്റെ മുന്‍ഭാഗത്തെ സണ്‍ഷേയ്ഡാണ് തകര്‍ന്നത്. മീനാക്ഷി അമ്മ മകന്റെ വീട്ടിലായിരുന്നു താമസം. വീടിന്റെ വിറക് പുരയ്ക്ക് മുകളിലും പ്ലാവ് പൊട്ടി വീണിട്ടുണ്ട്. പ്രദേശത്തെ സമീപത്തെ വീടുകളിലെ പല മരങ്ങളും ഇന്നലെ പെയ്ത മഴയില്‍ കടപുഴകി വീണിട്ടുണ്ട്.