മേല്‍പ്പാലത്തില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ ചെങ്ങോട്ടുകാവില്‍ വന്‍ ഗതാഗതക്കുരുക്ക്


Advertisement

ചെങ്ങോട്ടുകാവ്: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് മുകളില്‍ ലോറി കുടുങ്ങി. ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി നിന്നുപോകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

Advertisement

റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. കൊയിലാണ്ടി ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും വലിയ തോതില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. ലോറിയെ മറികടന്ന് വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ പ്രയാസം നേരിടുന്നുണ്ട്.

Advertisement
Advertisement

Summary: Heavy traffic jam in Chengottukav on the national highway