വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബായില്‍ അന്തരിച്ചു
ദുബായ്: ദുബൈയില്‍ വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഖവാനിജില്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കാര്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലുള്ള അറബ് വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മിര്‍ദിഫ് എച്ച്.എം.എസ് ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.