ഒന്നുച്ചത്തിൽ പറയാമോ? കേൾവിക്കുറവ് ഇനി അവർക്കൊരു പ്രശ്നമാകില്ല; മൂടാടിയിൽ ശ്രവണ സഹായി വിതരണം ചെയ്തു


മൂടാടി: കേൾവിക്കുറവ് ഇനി അവർക്കൊരു പ്രശ്നമാകില്ല, മൂടാടി പഞ്ചായത്തിൽ കേൾവിക്കുറവുള്ള ആളുകൾക്ക് ആശ്വാസമായി ശ്രവണ സഹായി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 2022 – 23 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ഉപകരണ വിതരണം ചെയ്തത്. കേൾവി കുറവ് പരിഹരിക്കാനായി ശ്രവൺ എന്ന പേരിൽ കെൽ ട്രോൺ നിർമ്മിക്കുന്ന ശ്രവണ സഹായിയാണ് സൗജന്യമായി നൽകിയത്. കേൾവി കുറവ് മുൻകൂട്ടി പരിശോധ നടത്തിയാണ് ഗുണഭോക്താക്കളെ തിരുമാനിച്ചത്.

വിതരണോദ്ഘാടനം പ‍ഞ്ചായത്ത് പ്രസിഡൻറ് സി.കെ കുമാർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില അധ്യ ക്ഷത വഹിച്ചു. മെമ്പർമാരായ വി.കെ രവീന്ദ്രൻ, സുമതി കെ എന്നിവർ സംസാരിച്ചു ഐ.സി.ഡി.എസ് സൂപ്പർ വൈസർ സൗധ സ്വാഗതവും സോമലത നന്ദി യും പറഞ്ഞു.

Summary:  Hearing aids were distributed in Moodadi