ചര്‍മത്തില്‍ ചുളിവുകള്‍ വീണ് തുടങ്ങിയോ ? ടെന്‍ഷനടിക്കേണ്ട, ദിവസവും രാവിലെ ഈത്തപ്പഴം കഴിച്ചു നോക്കൂ, വിശദമായി അറിയാം


ഒരു ദിവസം മുഴുവന്‍ ഊജ്ജസ്വലമായി നില്‍ക്കാന്‍ സഹായിക്കുന്ന പഴങ്ങളില്‍ ഒന്നാണ് ഈത്തപ്പഴം. എന്നാല്‍ പലര്‍ക്കും ഇവ കഴിക്കുന്നത് ഇഷ്ടമല്ല എന്നതാണ് സത്യം. വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഈത്തപ്പഴം ആരോഗ്യത്തിന് ഏറെ മികച്ചതാണ്.

ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശക്തിക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഈത്തപ്പഴം ദിവസവും കഴിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേരിട്ട് കഴിക്കുന്നതിനേക്കാള്‍ കുതിര്‍ത്ത ഈത്തപ്പഴം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ധാരാളം പോഷകഗുണങ്ങളുള്ള ഈത്തപ്പഴം ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം.

1-എല്ലുകളുടെ ആരോഗ്യം

കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഈത്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. കൂടാതെ ദിവസവും ഈത്തപ്പഴം കഴിക്കുന്നത് പല്ലുകളുടെ ബലം കൂട്ടാനും സഹായിക്കു. ഒപ്പം ഓസ്റ്റിയോപെറോസിസ് പോലുള്ള അസ്ഥി സംബന്ധമായ രോഗങ്ങളെ ചെറുത്തും നിര്‍ത്താനും ഈത്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും.

2- ചര്‍മത്തിന്റെ ആരോഗ്യം

കുതിര്‍ത്ത ഈത്തപ്പഴം കഴിക്കുന്നത് ചര്‍മ സംരക്ഷണത്തിന് വളരെ മികച്ചതാണ്. ഈത്തപ്പഴത്തിലെ ഫൈറ്റോ ഹോര്‍മോണുകള്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും. കൂടാതെ ചര്‍മത്തില്‍ മെലാനില്‍ അടിഞ്ഞു കൂടാതെ സൂക്ഷിക്കുന്നതിനാല്‍ ഇവ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒപ്പം ഇവയിലെ വിറ്റമിന്‍ സി, ഡി എന്നിവ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുകയും ചെയ്യുന്നു.

3- നാരുകളുടെ കലവറ

കുതിര്‍ത്ത ഈത്തപ്പഴം ഭക്ഷ്യനാരുകളുടെ കലവറയാണ്. ദഹനം മെച്ചപ്പെടുത്താനും ഉദരത്തെ ആരോഗ്യമുള്ളതാക്കാനും ഈത്തപ്പഴം ഏറെ സഹായകരമാണ്. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഈത്തപ്പഴം കഴിച്ചാല്‍ വയര്‍ നിറഞ്ഞതുപോലെ തോന്നലുണ്ടാകയും ചെയ്യും. കൂടാതെ ഭക്ഷണം കഴിച്ച ശേഷം രണ്ട് ഈത്തപ്പഴം വായിലിട്ട് ചവയ്ക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കും.

4- രക്തത്തിലെ പഞ്ചസാര

സ്വാഭാവിക മധുരമായതിനാല്‍ ഈത്തപ്പഴം പ്രമേഹ രോഗികള്‍ക്കും കഴിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈത്തപ്പഴങ്ങളുലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് ഏറ്റവും മികച്ചതാണ്. പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ലെവല്‍ നിയന്ത്രിക്കാനായി ഈത്തപ്പഴം തൈരിനൊപ്പം ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഒപ്പം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പെട്ടെന്ന് പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുകയും ചെയ്യുന്നു.

5- കൊളസ്‌ട്രോളിന് പരിഹാരം

ദിവസവും ഈത്തപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിതമാക്കി വയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കും. കൂടാതെ രക്തസമ്മര്‍ദ്ദമുള്ളവര്‍ ഇവ കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ സഹായകരമാണ്.

6- അലര്‍ജി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം

അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ് ഈത്തപ്പഴം. ദിവസവും 3-4 ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂടാതെ തണുപ്പ്, അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ദിവസവും ഈത്തപ്പഴം കഴിക്കുന്നത് നല്ലതാണ്.