ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ സഹോദരന്‍ നമ്പ്രത്ത്കര താഴത്തെ പറമ്പില്‍ രാജന്‍ അന്തരിച്ചു


നമ്പ്രത്ത്കര: സി.പി.ഐ.എം സംസ്ഥന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര എംഎല്‍എയുമായ ടി.പി രാമകൃഷ്ണന്റെ സഹോദരന്‍ നമ്പ്രത്ത്കര താഴത്തെ പറമ്പില്‍ രാജന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

ഭാര്യമാര്‍: വിലാസിനി, പരേതയായ രാധ. മക്കള്‍: രാഗേഷ്, പ്രബീഷ്. മരുമകള്‍: ജസ്‌ന. മറ്റ് സഹോദരങ്ങള്‍: ടി.പി സുരേന്ദ്രന്‍, സൗമിനി(വെള്ളിയൂര്‍) പരേതയായ ദേവകി.

സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തറവാട് വീടായ നമ്പ്രത്ത്കരയിലെ താഴത്തെ പറമ്പ് വീട്ടുവളപ്പില്‍.