നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ; പാല്‍പിറ്റേഷന്‍ രോഗത്തിന്റെ ലക്ഷണവും ചികിത്സയും


നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ. ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് ‘അര്‍ഹിത്മിയ’ അഥവാ ‘പാല്‍പിറ്റേഷന്‍’. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാല്‍ ഇതിനെ അത്ര നിസ്സാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്.

എന്നാല്‍ ചിലരില്‍ ടെന്‍ഷന്‍, ഭയം, ദേഷ്യം, ഉത്കണ്ഠ എന്നീ വികാരങ്ങളുണ്ടാവുമ്പോള്‍ സാധാരണയായി ഹൃദയമിടിപ്പ് കൂടാറുണ്ട്. അസാധാരണമായി ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുന്നത് നമ്മള്‍ ഗൗരവകരമായി കണ്ട് വിദഗ്ധനായ ഒരു ഡോക്ടറുടെ ചികിത്സ തേടേണ്ടതുണ്ട്.

പാല്‍പിറ്റേഷന്‍ എന്താണെന്നും അതിന്റെ ചികിത്സ എന്താണെന്നും നോക്കാം

ഹൃദയത്തില്‍ രക്തം ശുദ്ധീകരിക്കാന്‍ നാല് ചേമ്പറുകളാണുള്ളത്. ഇതില്‍ മുകളിലത്തെ രണ്ടു ചേമ്പറുകളില്‍ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികള്‍ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തമെത്തുന്നു. ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവ സിനോട്രിയല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്‌നലുകളെ ഒരു പ്രത്യേക ഇടവേളകളില്‍ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു. ഇതാണ് ഹൃദയമിടിപ്പിനു കാരണം.

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിലരില്‍ ഹൃദയമിടിപ്പില്‍ വ്യതിയാനം വരാറുണ്ട്. ഇതുകാരണം സാധാരണഗതിയില്‍ 60-100 എന്ന രീതിയില്‍ നിന്നും മാറി ഒരു മിനിട്ടില്‍ 100-200 പ്രാവശ്യം എന്നരീതിയില്‍ ഹൃദയമിടിക്കുന്നതാണ്. ഇങ്ങനെയാണ് പാല്‍പിറ്റേഷന്‍ ഉണ്ടാകുന്നത്.

പാല്‍പിറ്റേഷന്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍

നേരിയ തോതില്‍ ഹൃദയത്തിന്റെ ഇടുപ്പ് കൂടുന്നത് (100-150) നിങ്ങളില്‍ കാര്യമായ ലക്ഷണം കാണിക്കില്ല. നെഞ്ച് പട പട ഇടിക്കുന്നത് പോലെ തോന്നുതാകും ആദ്യ സൂചന. എന്നാല്‍ ഇതു തീവ്രമാകുന്നതിന് അനുസരിച്ച് ഹൃദയസ്തഭനം വരെ വന്നേക്കാം.

ഒരു മിനിറ്റില്‍ ഏകദേശം 150-200 പ്രാവശ്യം ഹൃദയം ഇടിക്കുമ്പോള്‍ തലചുറ്റല്‍, ക്ഷീണം, നെഞ്ചുവേദന, വിഭ്രാന്തി എന്നീ ലക്ഷണങ്ങള്‍ വരാം. ഈ ലക്ഷണങ്ങള്‍ കാണുകയാമെങ്കില്‍ ഉടന്‍ തന്നെ നിങ്ങള്‍ ഒരു ഡോക്ടറിന്റെ സേവനം തേടേണ്ടതാണ്.

പാല്‍പിറ്റേഷന്‍ അപകടലക്ഷണങ്ങള്‍

കാരണമൊന്നുമില്ലാതെ അബോധാവസ്ഥയിലാകുക, തളര്‍ച്ച അനുഭപ്പെടുക, നന്നായി വിയര്‍ക്കുക, നെഞ്ച് വേദന, കിതപ്പ്, ശ്വാസ തടസ്സം, ക്രമത്തിലല്ലാത്ത മിടിപ്പ്, നെഞ്ചിടിപ്പ് കൂടിക എന്നിവ തോന്നിയാല്‍ എത്രെയും വേഗം വൈദ്യസഹായം തേടുക.

ഈ അസുഖം എങ്ങനെ ചികിത്സിക്കാം?

പാല്‍പിറ്റേഷന്റെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ശ്രമിക്കണം. ഒരു കാരണവുമില്ലാതെ പത്തു മിനുട്ടില്‍ കൂടുതല്‍ നെഞ്ചിടിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വിദഗ്ധനായ ഡോക്ടറിനെ കാണണം.

1. ഉത്കണ്ഠ അഥവാ ടെന്‍ഷന്‍ കുറക്കുക.

2. നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. (ദിവസം കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും)

3. രക്തസമ്മര്‍ദ്ദം എപ്പോഴും നോര്‍മലാക്കി വയ്ക്കുക

4. പതിവായി വ്യായാമം ചെയ്യുക (ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക)

5. കോഫി, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറക്കുക

6. സിഗരറ്റ്, മദ്യപാനം, പാന്‍ മസാല, ലഹരി വസ്തുക്കള്‍ തുടങ്ങിയവ ഒഴിവാക്കുക

7. തൈറോയ്ഡ് അസുഖമുണ്ടെങ്കില്‍ കൃത്യമായി മരുന്നുകള്‍ കഴിക്കുക

8. കൃ്യമായി ചികിത്സിക്കുക (മറ്റു മാര്‍ഗങ്ങള്‍ ഫലിച്ചില്ലെങ്കില്‍ പല മരുന്നുകളുണ്ട് – ഇവ അസാധാരണമായ ഇലക്ട്രിക്ക്‌സിഗ്‌നലുകളെ തടയാന്‍ സഹായിക്കും)