പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഒരുമിച്ച് മുന്നോട്ട്‌; ഊരള്ളൂർ എം.യു.പി സ്‌ക്കൂളില്‍ ആരോഗ്യ ബോധവൽക്കരണ ക്ലാസ്


ഊരള്ളൂർ: എം.യു.പി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എം.പി.ടിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ അരിക്കുളം എഫ്എച്ച്‌സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലേഷൻ ക്ലാസ് എടുത്തു.

പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജിഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എം.പി.ടി.എ വൈസ് പ്രസിഡണ്ട് ഷബാന അഷ്റഫ് അധ്യക്ഷത വഹിച്ചു.

കെ.കെ ബുഷ്റ ടീച്ചർ, ജിഷ ബി, എൻ.പി.സി നിഷാകുമാരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്‌ക്കൂള്‍ ജെ.ആർ.സി യൂണിറ്റ് സ്‌ക്കൂളിലേക്കായി ഫസ്റ്റ് എയ്ഡ് ബോക്‌സും നല്‍കി.

Description: Health awareness class at MUP School