“ചരിത്ര പിറവികൾക്ക് വിരാമമില്ല “; കോടിക്കലിൽ ബെസ്റ്റ് സ്റ്റുഡന്റ് ചലഞ്ചിന് തുടക്കമായി


തിക്കോടി: കോടിക്കൽ ശറഫുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസയിൽ വർഷങ്ങളായി “ചരിത്ര പിറവികൾക്ക് വിരാമമില്ല ” എന്ന പ്രമേയത്തിൽ നടന്നുവരുന്ന ബെസ്റ്റ് സ്റ്റുഡന്റ് ചലഞ്ചിന് തുടക്കമായി. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ ഇരുന്നോറോളം വിദ്യാർത്ഥികൾ മാറ്റുരക്കും. അഞ്ചാം റൗണ്ട് ഗ്രാന്റ് ഫിനാലെ ജനുവരിയിൽ നടക്കും.

പ്രഖ്യാപന കൺവൻഷൻ മന്ദത്ത് മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശംസുദ്ധീൻ സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. എം.ഉണ്ണീൻകുട്ടി മുസ്‌ലിയാർ, എൻ.കെ കുഞ്ഞബ്ദുല്ല, മജീദ് ഹംദ്,നസീർ എഫ് എം, പി.വി സിദ്ധീഖ് ഹർശാദ് ദാരിമി, മുഹമ്മദലി മുസ്‌ലിയാർ, സയ്യിദ്റഹീം ഫൈസി 1റിശാദ് ഫൈസി ബിൻശാദ്ഫൈസി, ഫൈസൽ ദാരിമി, ജഅഫർ സ്വാലിഹി, പികെ ഹാറൂൻ മൻസൂർ എം.വി, ശംസുദ്ദീൻ എൻപി, പിവി കുഞ്ഞബ്ദുല്ല അൻസാർ മുസ്ലിയാർ സംസാരിച്ചു.

Summary: The Best Student Challenge has started in Kodikal