കൊയ്ത്തുത്സവം ആഘോഷമാക്കി വിയ്യൂര്‍; കക്കുളം പാടശേഖരത്ത് കൊയ്ത്തുത്സവം നടത്തി
വിയ്യൂര്‍: വിയ്യൂര്‍ കക്കുളം പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം ഉത്സവ പ്രതീതിയായി. കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ കെ.ജി. ഗീത കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
യന്ത്രം ഉപയോഗിച്ചാണ് പാടത്ത് കൊയ്ത്ത് നടത്തുന്നത്. വ്യക്തികളും കാര്‍ഷിക സംഘവും ചെയ്ത നെല്‍കൃഷിയാണ് വിളവെടുക്കുന്നത്.
പാടശേഖര സമിതി പ്രസിഡന്റ് ശിവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അരീക്കല്‍ ചന്ദ്രന്‍, പ്രസിഡന്റ് പ്രമോദ് രാരോത്ത്, സെക്രട്ടറി രാജഗോപാല്‍, കെ.കെ. വിനോദ്, കൃഷി ഓഫീസര്‍ പി. വിദ്യ, കൃഷി അസിസ്റ്റന്റ് എം. ജിജിന്‍ തുടങ്ങിയവര്‍ പങ്കടുത്തു.
[mid4