മാലിന്യ മുക്ത നവകേരളം; മൂടാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഹരിത സഭ’ സംഘടിപ്പിച്ചു


മൂടാടി: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂടാടിയില്‍ വിദ്യാര്‍ത്ഥികളുടെ ‘ഹരിത സഭ’ സംഘടിപ്പിച്ചു.  12 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സി.കെ.ജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് അംഗങ്ങള്‍ ഹരിത സഭ പാലല്‍ ആയി പ്രവര്‍ത്തിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ മാലിന്യ മുക്ത പഞ്ചായത്തിന്റ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

പഞ്ചായത്ത് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷിജ പട്ടേരി അധ്യക്ഷത വഹിച്ചു.