ഇന്ദിരാഗാന്ധി സ്മൃതി സദസ്സുമായി കീഴരിയൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കീഴരിയൂര്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40ാമത് രക്തസാക്ഷി ദിനത്തില്‍ കീഴരിയൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തല്‍, കോണ്‍ഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലന്‍ നായര്‍, ഇടത്തില്‍ രാമചന്ദ്രന്‍, കെ.പി സുലോചന ടീച്ചര്‍, പി.കെ.ഗോവിന്ദന്‍, ശശി കല്ലട, കെ.പി.സ്വപ്നകുമാര്‍, പി.എം അശോകന്‍, ദീപക് കൈപ്പാട്ട്, പ്രജേഷ് മനു ടി.എം, സ്വപ്ന നന്ദകുമാര്‍, പി.എം അബ്ദുറഹിമാന്‍, എന്‍.എം പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Summary: Congress workers in Keezhriyur with Indira Gandhi Smriti