ചെണ്ടമേളത്തില്‍ മാത്രമല്ല, കോല്‍ക്കളിയിലും ചുണക്കുട്ടികളായി ജി.വി.എച്ച്.എസ്.എസ് ടീം; ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ എ ഗ്രേഡോടെ മടക്കം


കൊയിലാണ്ടി: ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ തുടര്‍ച്ചയായ വിജയത്തിനു പിന്നാലെ കോല്‍ക്കളിയിലും മികച്ച പ്രകടനം കാഴ്ചവെച്ച് ജി.വി.എച്ച്.എസ്.എസ് ടീം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ എ ഗ്രേഡ് നേട്ടത്തോടെയാണ് ടീം തിരുവനന്തപുരത്തെ കലോത്സവ നഗരിയില്‍ നിന്ന് മടങ്ങുന്നത്.

അമന്‍ ഹുസൈന്‍, മുഹമ്മദ് റോഹന്‍, സായന്ത് ടി.എം, അഹമ്മദ് സഹീന്‍, മുഹമ്മദ് നജ്മല്‍, മുഹമ്മദ് ഷഹില്‍, മുഹമ്മദ് യസീന്‍, മുഹമ്മദ് നസല്‍, മുഹമ്മദ് ഹസീബ്, മുഹമ്മദ് സല്‍മാന്‍, സിനാന്‍.ടി, മുഹമ്മദ് സിനാന്‍.കെ.വി എന്നിവരാണ് ടീമിലുണ്ടായിരുന്നത്. അല്‍ മുബാറക് കളരി സംഘത്തിലെ ഷക്കീബ്, ഷാമില്‍ എന്നീ ഗുരുക്കന്മാരുടെ കീഴിലായിരുന്നു കോല്‍ക്കളി പരിശീലനം.