വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ഫിസിക്കല്‍ ട്രെയിനിങ്, കരാട്ടെ പരിശീലനം… ഓണം അവധിക്കാല ക്യാമ്പുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ എസ്.പി.സി


മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ എസ്.പി.സി ഓണം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 20, 21 തിയ്യതികളിലാണ് ക്യാമ്പ് നടന്നത്.

കേമ്പിന്റെ ഭാഗമായി പരേഡ്, ഫിസിക്കല്‍ ട്രെയിനിങ്ങ്, യോഗ കരാട്ടെ പരിശീലനം എന്നിവ സംഘടിപ്പിച്ചു. കൂടാതെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. മക്കളുടെ കൂടെ വയോജന സംരക്ഷണം എന്ന വിഷയത്തില്‍ കൗണ്‍സിലറും സോഷ്യല്‍വര്‍ക്കറുമായ ബൈജു ആയടത്തില്‍ ക്ലാസെടുത്തു. റീബില്‍ഡിങ് എന്ന വിഷയത്തില്‍ മലപ്പുറം കൂരിയാടുള്ള നവാസും ജുവനൈല്‍ നിയമങ്ങളെക്കുറിച്ച് മിഷന്‍ ശക്തി ജില്ലാ കോഡിനേറ്റര്‍ ശരണ്യ സുരേഷും ക്ലാസെടുത്തു. കൂടാതെ സംസ്ഥാന പാഠപുസ്തക സമിതി അംഗമായ ദിനേശന്‍ പാഞ്ചേരിയുടെ മോട്ടിവേഷന്‍ ക്ലാസും നദീറ മഞ്ചേരിയുടെ വ്യക്തിത്വ വികസന ക്ലാസുമുണ്ടായിരുന്നു.

ഇ.കെ.ഷിജു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.പിബിജു അധ്യക്ഷത വഹിച്ചു. പാഠപുസ്തക സമിതി അംഗം ദിനേശന്‍ പാഞ്ചേരിയെ അനുമോദിച്ചു.

കെ.എം.മുഹമ്മദ് ഹെഡ്മാസ്റ്റര്‍, ദിനേശന്‍ പാഞ്ചേരി, കെ.ടി.സ്മിത, മണിദാസ് പയ്യോളി, ലസിത്, എന്‍.വി നാരായണന്‍, കെ.ശ്രീവിദ്യ എന്നീവര്‍ സംസാരിച്ചു. സി.പി.ഒ കെ.സുധീഷ് കുമാര്‍ സ്വാഗതവും, ഡി.ഐ.സബിത നന്ദിയും പറഞ്ഞു.