ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ കുത്തക നിലനിര്‍ത്തി കൊയിലാണ്ടിയില്‍ നിന്നുള്ള ടീം; പഞ്ചാരിയില്‍ കൊട്ടിക്കയറി ചെണ്ടമേളത്തില്‍ വിജയം കൊയ്ത് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി


കൊയിലാണ്ടി: പഞ്ചാരിയില്‍ കൊട്ടിക്കയറി ചെണ്ടമേളത്തില്‍ വിജയം കൊയ്ത് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി വര്‍ഷങ്ങളായി തുടരുന്ന കുത്തക നിലനിര്‍ത്തി.

കൊരയങ്ങാട് വാദ്യസംഘത്തിന്റെ കീഴില്‍ കളിപ്പുരയില്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ആറ് മാസംമുമ്പെ കുട്ടികളെ ചെണ്ടമേളത്തിനായി ഒരുക്കുന്നത്. കൊരയങ്ങാട് വാദ്യ സംഘത്തിലെ എ.കെ.അക്ഷയന്റെ നേതൃത്വത്തില്‍ എ.കെ.അദ്വൈത്, സൂര്യജിത്ത്, പി.വി.ആര്യന്‍, കെ.ആര്‍.ജനില്‍, ആദിത്, തേജസ്, തുടങ്ങിയവരാണ് മേളം കൊട്ടിയത്.