507 വിജയികളും അൻപത്തിയാറു ഫുൾ എ പ്ലസും; കൊയിലാണ്ടി ഗവൺമെന്റ് ഹയർ സെക്കന്ററിക്കും ഇത് ഏറെ സന്തോഷകരമായ മുഹൂർത്തമാണ്


Advertisement

കൊയിലാണ്ടി: റിസൾട്ട് അറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് കൊയിലാണ്ടി ഗവൺമെന്റ് ഹയർ സെക്കന്ററി. മികച്ച വിജയം കൈവരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ. അഞ്ഞൂറ്റി പതിമൂന്നു വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 507 വിദ്യാർത്ഥികൾ വിജയം നേടി. 98.64 ശതമാനം വിജയവുമായാണ് സ്കൂൾ മിന്നും വിജയം കരസ്ഥമാക്കിയത്. അതിൽ അൻപത്തിയാറു വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

Advertisement

കഴിഞ്ഞ വർഷം 99.25 ആയിരുന്നു സ്കൂളിന്റെ വിജയ ശതമാനം. ഇത്തവണ അൽപ്പം കുറവുണ്ടെങ്കിലും മികവിന്റെ പട്ടികയിൽ തന്നെയാണ് കൊയിലാണ്ടി ഗവണ്മെന്റ് സ്കൂൾ. മുപ്പത്തിയഞ്ച് വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടി.

Advertisement

പരീക്ഷകളും മൂല്യ നിർണയവും പഠന പ്രക്രിയയുടെ ഭാഗമാണെന്നും ആത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണെന്നും മന്ത്രി വി.ശിവൻകുട്ടി ഓർമിപ്പിച്ചു. ഉപരിപഠനത്തിനു അർഹത നേടാത്തവർ ഇനിയും ശ്രമിക്കണമെന്നും. പരിശ്രമ ശാലികളെയാണ് ചരിത്രം അടയാളപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Summary: GVHSS Koyilandy SSLC Result.