കൊയിലാണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയെ ഇനി വി.സുചീന്ദ്രൻ നയിക്കും; പുതിയ ഭാരവാഹികളായി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ (പഴയ ബോയ്സ് സ്കൂൾ) അധ്യാപക രക്ഷാകർതൃ സമിതിയ്ക്ക് (പി.ടി.എ) പുതിയ ഭാരവാഹികളായി. വി.സുചീന്ദ്രനാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി പി.സുധീർ കുമാർ, പി.പ്രഭാകരൻ എന്നിവരെ തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളടങ്ങുന്ന എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.

അഡ്വ. പി.പ്രശാന്ത് അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹയർസെക്കന്ററി പ്രിൻസിപ്പാൾ പി.വത്സല, പ്രധാനാധ്യാപിക പി.സി.ഗീത, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: വി.സുചീന്ദ്രൻ, പി.പ്രഭാകരൻ, പി.സുധീർ കുമാർ


Advertisement
Advertisement
Advertisement