പൊയില്‍ക്കാവ് യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ മേലൂര്‍ എടവനക്കണ്ടി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു
മേലൂര്‍: എടവനക്കണ്ടി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. നിരവധി വര്‍ഷക്കാലം
പൊയില്‍ക്കാവ് യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്നു.
ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ സ്ഥാപകാംഗവും സീനിയര്‍ സിറ്റിസണ്‍സ് ഫോറം, സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി മേഖലകളിലെ സജീവ പ്രവര്‍ത്തകനും സംഘാടകനായിരുന്നു. വയോജനങ്ങളുടെ വ്യത്യസ്ത കൂട്ടായ്മകള്‍ ഉണ്ടാക്കി പൊതുപ്രവര്‍ത്തകരാക്കി മാറ്റുകയെന്നത് ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
ഭാര്യ: ലക്ഷ്മി പടിഞ്ഞാറയില്‍ (റിട്ട അധ്യാപിക, പൊയില്‍ക്കാവ് യു പി സ്‌കൂള്‍). മക്കള്‍: ജയലേഖ (റിട്ട പ്രധാനാധ്യാപിക പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍), ഡോ ജി.ജഗദീഷ് (അസി.പ്രൊഫസര്‍, രാജീവ് ഗാന്ധി ആയുര്‍വേദ കോളേജ്, മാഹി), പരേതനായ ഇ.കെ.ജയദേവന്‍. മരുമക്കള്‍: പ്രദീപ് കുമാര്‍ (റിട്ട മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്). സഹോദരങ്ങള്‍: പരേതരായ ഉണ്ണി മാധവിക്കുട്ടിയമ്മ, അമ്മാളു അമ്മ.
സഞ്ചയനം ബുധനാഴ്ച.