ഗോവിന്ദപിഷാരടിയുടെ ഇല്ലാതെ പിഷാരികാവില്‍ ഒരു ഉത്സവക്കാലംകൂടി; വര്‍ഷങ്ങളോളം നാന്ദകത്തിന് ഉണ്ടമാല കെട്ടിയിരുന്ന ഗോവിന്ദപിഷാരടിയുടെ ഓര്‍മ്മകള്‍ പുതുക്കി നാട്


 

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം നാന്ദകത്തിന് തെച്ചി പൂവ് കൊണ്ട് ഉണ്ടമാല കെട്ടിക്കൊണ്ടിരുന്ന തളിയില്‍ ഗോവിന്ദപിഷാരടിയെ അനുസ്മരിച്ച് നാട്. എട്ടാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ യോഗം പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം ഉണ്ണികൃഷ്ണന്‍ മരളൂര്‍ ഉദ്ഘാടനം ചെയ്തു.

ശിവദാസന്‍ പനച്ചികുന്ന് ആദ്ധ്യക്ഷം വഹിച്ചു. ബാലന്‍ പത്താലത്ത്, എ.ശ്രീകുമാരന്‍ നായര്‍, ഓട്ടൂര്‍ ജയപ്രകാശ്, രാജീവന്‍ മഠത്തില്‍, ടി.ടി.നാരായണന്‍, സുനില്‍കുമാര്‍ എടക്കണ്ടി, എം.ടി. ഷിനില്‍കുമാര്‍, പി.രാജന്‍, നാണോത്ത് ഗോപി, ദാസന്‍ ഊരാം കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ നിര്‍ദ്ധന രോഗികള്‍ക്ക് ഇരിങ്ങല്‍ അയ്യപ്പ ക്ഷേത്രം മേല്‍ശാന്തിഗിരീഷ് ശാന്തി ഏര്‍പ്പെടുത്തിയ ചികിത്സാ ധനസഹായം വിതരണം ചെയ്തു.