സഞ്ചാര സ്വാതന്ത്ര്യത്തിനായി പ്രതിഷേധം; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ ഗോപാലപുരത്ത് അടിപ്പാതയോ ഫൂട്ട് ഓവര്‍ ബ്രിഡ്‌ജോ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ ഗോപാലപുരത്ത് അടിപ്പാതയോ ഫൂട്ട് ഓവര്‍ ബ്രിഡ്‌ജോ നിർമ്മിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ. ഗോപാലപുരം കൂട്ടായ്മയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.

ഇതിനോടൊപ്പം തന്നെ വെള്ളകെട്ടുകൊണ്ടുണ്ടായ പ്രശ്നങ്ങളും യോഗത്തിൽ ചൂണ്ടിക്കാട്ടി. ചില സ്ഥലങ്ങളിൽ വെള്ളം കെട്ടികിടക്കുകയും അതിനെ തുടർന്ന് കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണെന്നും യോഗം പറഞ്ഞു. ഇതുമൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും ചൂണ്ടി കാട്ടി. ഇത്തരം പ്രദേശങ്ങളിൽ നിന്നും അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ നടത്തണം.

ബൈപ്പാസിന് സർവീസ് റോഡുകൾ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ധർണ്ണ പതിനൊന്നാം വാർഡ് മെമ്പർ അഡ്വക്കേറ്റ് ഷഹീർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗംഗാധരൻ.കെ.ടി, ഉണ്ണികൃഷ്ണൻ.സി.എച്ച്, മധു കെ.കെ, അശോകൻ.പി, അബ്ദുല്ല പി.പി, വിനീത് പി.വി എന്നിവർ സംസാരിച്ചു.