ജില്ലാ പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു; മൂടാടിയിലെ ഗോപാലപുരം കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ ഗോപാലപുരം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.ഷഹീര്‍ പദ്ധതി വിശദീകരിച്ചു കെ.ടി.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.