നരക്കോട് മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കേളച്ചന്‍ വീട്ടില്‍ ഗോപാലന്‍ അന്തരിച്ചു


നരക്കോട്: മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കേളച്ചന്‍ വീട്ടില്‍ ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. നരക്കോട് നടുക്കണ്ടി പരദേവതാ ക്ഷേത്രം പ്രസിഡന്റ്, നരക്കോട് മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, കൊഴുക്കല്ലൂര്‍ ക്ഷീരോത്പാദക സംഘം മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ: ജാനു.

മക്കള്‍: രാധാകൃഷ്ണന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ മാടാക്കര ഗവ.എല്‍പി സ്‌കൂള്‍) പ്രദീപന്‍, ദിനേശന്‍(114 ബൂത്ത് കോണ്‍ഗ്രസ്
പ്രസിഡന്റ്)

മരുമക്കള്‍: ഗീത(ഇരിങ്ങത്ത്) ഷൈന(പൊയില്‍ക്കാവ്) രാജിക( മേലൂര്‍)

സഹോദരങ്ങള്‍: കല്യാണി, ഗോവിന്ദന്‍, ജാനകി, യു.കെ അശോകന്‍ (റിട്ട. ടീച്ചര്‍ കുറുന്തോടി യു.പി) യു.കെ രവി , പരേതരായ കുഞ്ഞിരാമന്‍ ,രാരിച്ചന്‍ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.