കത്തിനശിച്ചത് വെളിച്ചെണ്ണയും കൊപ്പരയും മെഷീനുകളുമടക്കം അരക്കോടി രൂപയുടെ സാധനങ്ങള്‍; കീഴരിയൂരിലെ തീപ്പിടുത്തത്തിന്റെ വീഡിയോ കാണാം
കീഴരിയൂര്‍: കീഴരിയൂര്‍ പാലായി വെളിച്ചെണ്ണ ഓയില്‍ മില്‍ തീപ്പിടിച്ച് അരക്കോടിയോളം രൂപയുടെ നാശനഷ്ടം. 20ലക്ഷം രൂപയുടെ കൊപ്പരയും വെളിച്ചെണ്ണയും 30ലക്ഷത്തോളം രൂപയുടെ യന്ത്രങ്ങളും കെട്ടിടങ്ങളുമാണ് കത്തിനശിച്ചത്. പാലായി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓയില്‍മില്‍. മില്ലിന് ഇന്‍ഷുറന്‍സ് ഇല്ലെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പേരാമ്പ്ര, കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കിയത്. കീഴരിയൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് തൊട്ടടുത്താണ് ഈ മില്ല് സ്ഥിതി ചെയ്യുന്നത്. മില്ലില്‍ കൂട്ടിയിട്ട പിണ്ണാക്ക് ചാക്കിലെ ചൂട് കാരണമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വീഡിയോ:
അപകടത്തില്‍ വെളിച്ചെണ്ണ മില്ലില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായി നശിച്ചു. കെട്ടിടത്തിന്റെ ചുവരുകള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തുള്ള പഞ്ചായത്ത് ഓഫീസിലേക്കും തീപടരുന്ന സ്ഥിതിയായിരുന്നു. കൃത്യസമയത്ത് അഗ്നിരക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ടതുകാരണം തീവ്യാപിക്കുന്നത് തടയാനായി. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.