ചെങ്ങോട്ടുകാവിൽ വാഹനാപകടം; ഗുഡ്സ് ലോറിയും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ വാഹനാപകടം. റെയിൽവേ മേൽപ്പാലത്തിന് സമീപം ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഗുഡ്സ് ലോറിയും എത്തിയോസ് കാറും ബെൻസ് കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ലോറി എത്തിയോസ് കാറിന്റെ പിറകില്‍ ഇടിക്കുകയും തുടർന്ന് ഈ കാർ ബെൻസ് കാറിൻറെ പുറകിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ എത്തിയോസ് കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു.

കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ.ബാബു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.