ധീര ജവാന്‍ മീത്തല്‍ അനില്‍കുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം സ്മൃതി ദിനമായി ആചരിച്ച് ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്


കൊല്ലം: ധീര ജവാന്‍ മീത്തല്‍ അനില്‍കുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം സ്മൃതി ദിനമായി ആചരിച്ച് ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്. നഗരേശ്വരം ശിവശക്തി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, കാപ്പാട് പോലീസ് ശിവദാസന്‍ വി.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂടാതെ അനില്‍കുമാറിന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ് മുഖ്യ പരിശീലകന്‍ മീത്തല്‍ അജയകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ 43 ആം വാര്‍ഡ് കൗണ്‍സിലര്‍ ഫക്രുദീന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. പൂര്‍വ്വ സൈനിക് സേവ പരിഷത്ത് ദേശീയ സെക്രട്ടറി മുരളീധര്‍ഗോപാല്‍, ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് ട്രഷറര്‍ പ്രമോദ് അയനിക്കാട്, കാവില്‍ ബ്രദേഴ്‌സ് സെക്രട്ടറി മധു മീത്തല്‍, ഹോണറി ക്യാപ്റ്റന്‍ സുമന്ത്, ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് ജോയിന്റ് സെക്രട്ടറി ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. ഐശ്വര്യ കോറു വീട്ടില്‍ നന്ദിയും പറഞ്ഞ പരിപാടിയ്ക്ക് ആദിത്യന്‍. ബാലശ്രീ, അഭിനന്ദ്, ആദിത്യന്‍, ജഗത് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.