കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; പയ്യോളി, വടകര സ്വദേശികളുൾപ്പെടെയുള്ളവരിൽ നിന്ന് കണ്ടെത്തിയത് രണ്ടരക്കോടിയുടെ സ്വര്‍ണ്ണം


പയ്യോളി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണ്ണവേട്ട. അനധികൃതമായി കൊണ്ടുവന്ന രണ്ടരക്കോടിയുടെ സ്വർണ്ണമാണ് പിടികൂടിയത്. പയ്യോളി, വടകര സ്വദേശികളുൾപ്പെടെ പിടിയിൽ.

വിദേശത്തു നിന്ന് എത്തിയ ആറ്‌ വിമാന യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണ്ണം പിടികൂടിയത്. നാലരക്കിലോയിലേറെ സ്വര്‍ണ്ണ മിശ്രിതമാണ് പിടികൂടിയത്. സ്വര്‍ണ്ണം ശരീരത്തിൽ ഒളിപ്പിച്ചാണ് നിലയിലാണ് കണ്ടെത്തിയത്.

വടകര സ്വദേശി റിഷാദിൽ നിന്ന് ഒരു കിലോ സ്വർണ്ണം പിടിച്ചെടുത്തു. പയ്യോളി സ്വദേശി ഫൈസലിൽ നിന്നും സ്വർണ്ണ മിശ്രിതം കണ്ടെടുത്തു. ഇവരെ കൂടാതെ കോഴിക്കോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി അലി, എന്നിവരില്‍ നിന്നും ഓരോ കിലോ വീതവും കണ്ണൂര്‍ സ്വദേശി റഹൂഫ്, പട്ടാമ്പി സ്വദേശി ഷംനാസ് എന്നിവരില്‍ നിന്നും സ്വര്‍ണ്ണ മിശ്രിതവും പിടിച്ചെടുത്തു.